Site iconSite icon Janayugom Online

യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ മനു ജെയിംസ് (31) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

2004ൽ ഐ ആം ക്യുരിയസ് എന്ന സാബു ജെയിംസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് മേഖലകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പില്ലിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. 

Eng­lish Summary;Young direc­tor Manu James pass­es away

You may also like this video

YouTube video player
Exit mobile version