നോര്‍വെ ചെസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദ. ഒമ്പത് റൗണ്ടില്‍ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രജ്ഞാനന്ദ കിരീടം സ്വന്തമാക്കിയത്. ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന്‍ സിയോ മൂന്നാമതുമെത്തി. 16 വയസ് മാത്രമുള്ള പ്രജ്ഞാനന്ദയായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സീഡ്.
മറ്റൊരു ഇന്ത്യന്‍ താരമായ പ്രണീത് ആറുപോയിന്റുമായി ആറാം സ്ഥാനത്തെത്തി. അവസാന റൗണ്ടില്‍ പ്രണീതിനെ തകര്‍ത്താണ് പ്രജ്ഞാനന്ദ കിരീടം നേടിയത്. ആറുവിജയവും മൂന്ന് സമനിലയുമാണ് പ്രജ്ഞാനന്ദ ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്. ഒന്‍പത് റൗണ്ടില്‍ ഒരു തോല്‍വി പോലും താരത്തിനുണ്ടായിട്ടില്ല. നോര്‍വെയുടെ ജയത്തോടെ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ പ്രജ്ഞാനന്ദയ്ക്ക് അവസരവും ലഭിച്ചു. ഇന്ത്യ ടീം ബിയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്തകാലത്ത് രണ്ട് തവണ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു.
English Summary: Young Grandmaster Pragyananda wins Norwegian Chess Open
You may like this video also