Site iconSite icon Janayugom Online

യുവ ഇന്ത്യ പണം ചെലവഴിക്കുന്നത് ഇക്കാര്യങ്ങള്‍ക്ക്…

യുവാക്കള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഫോണുകളും വസ്ത്രങ്ങളും വാങ്ങുന്നതിനെന്ന് റിപ്പോര്‍ട്ട്. 18 നും 34 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരില്‍ 77 ശതമാനം പേരും മൊബൈൽ ഫോണുകൾക്കും വസ്ത്രങ്ങൾക്കുമാണ് വരുമാനത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നതെന്ന് പുതിയ പഠനം വിലയിരുത്തുന്നു.
65 ശതമാനം പേരാണ് സ്വന്തം വരുമാനത്തില്‍ നിന്നും പണം മുടക്കി ഫോണും വസ്ത്രങ്ങളും സ്വന്തമാക്കുന്നത്. 26 ശതമാനം പേർ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സാമ്പത്തിക സഹായം തേടുന്നുണ്ട്.

ഏഴുശതമാനം പേർ അത്തരം വാങ്ങലുകൾക്കായി വായ്പയെ ആശ്രയിക്കുന്നുവെന്നും വീഡിയോ പ്ലാറ്റ്ഫോമായ മോജ് നടത്തിയ പഠനം കണ്ടെത്തി. ഓഫറുകളും ഡിസ്കൗണ്ടുകളും പകുതിയോളം പേരെ ആകര്‍ഷിക്കുന്നതായും സര്‍വേയിലുണ്ട്. 60 ശതമാനത്തോളം യുവാക്കളുടെ ഷോപ്പിങ് താല്പര്യങ്ങളെ ഹ്രസ്വ വീഡിയോ-സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ സ്വാധീനിക്കുന്നുണ്ട്. യുവജനങ്ങളിൽ 77 ശതമാനത്തിലധികം പേരും ഒഴിവുസമയത്തിന്റെ ഭൂരിഭാഗവും ഹ്രസ്വ വീഡിയോകൾ കാണുന്നതിനാണ് ഉപയോഗിക്കുന്നത്. 16 ശതമാനം പേർ വാർത്താ-വിനോദ ചാനലുകള്‍ക്കായി സമയം ചെലവിടുന്നു. ഏഴുശതമാനം പേര്‍ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി സമയം ചെലവഴിക്കുന്നതായും പഠനം കണ്ടെത്തി.

Eng­lish Sum­ma­ry: Young India is spend­ing mon­ey on these things…

You may also like this video

Exit mobile version