ഡൽഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.അഭിഭാഷകനെതിരെ ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ജഡ്ജിമാർ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
കേസ് ഒത്തുതീർപ്പാക്കുന്നതിനായി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും, സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാർ, മറ്റൊരു ജഡ്ജിയായ അനിൽ കുമാർ എന്നിവർക്കെതിരെയാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടപടിയെടുത്തത്.
ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ യുവ അഭിഭാഷകയെ ഭീഷണിപ്പെടുത്തി; രണ്ട് ജഡ്ജിമാർക്കെതിരെ അന്വേഷണം

