899.975 ഗ്രാം കഞ്ചാവുമായി കാവുമന്ദം സ്വദേശി പിടിയില്‍. മുക്രി വീട്ടില്‍ എം എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ണിപ്പാറ ജംഗ്ഷനില്‍ പൊലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ കയ്യില്‍ സൂക്ഷിച്ച കവറില്‍ നിന്നും 899.975 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പടിഞ്ഞാറത്തറ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വി വി അജീഷ്, ഹരികൃഷ്ണന്‍, എ എസ് ഐ ടി അബ്ദുല്‍ ബഷീര്‍, സി പി ഒ രജീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നവര്‍.
കഞ്ചാവുമായി യുവാവ് പിടിയില്‍

