Site iconSite icon Janayugom Online

കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവുമായി യുവാവ് പിടിയില്‍.തോല്‍പ്പെട്ടി ആളൂറിലെ കണ്ണനെ(24) യാണ് 14 ഗ്രാം കഞ്ചാവുമായി തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. കര്‍ണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവേ പൊലീസിനെ കണ്ട് പരിഭ്രമിച്ചപ്പോള്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Exit mobile version