Site iconSite icon Janayugom Online

വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹത്തിന് ഏഴ് ദിവസത്തോളം പഴക്കം

തിരുവനന്തപുരം കിളിമാനൂരില്‍ വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം സ്വദേശി നബീൽ(40) ആണ് മരിച്ചത്. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിച്ചിരുന്നത്. സഹോദരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. ഈ മാസം 4-ാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

Exit mobile version