Site iconSite icon Janayugom Online

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

കട്ടപ്പനയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പന്നിയാര്‍ ചുണ്ടല്‍ ഗാന്ധിഗ്രാം കോളനി സ്വദേശി ബാലാജി (34) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

വളം ഇറക്കുന്ന ലോറിയില്‍ പണിക്കായി പോയ ബാലാജി ലോഡ്ജിലേക്ക് മടങ്ങുംവഴി ഇടുക്കി കവലയില്‍നിന്ന് പൊറോട്ട വാങ്ങി ലോറിയിലിരുന്ന് കഴിക്കുന്നതിനിടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം നേരിട്ടതോടെ സുഹൃത്തും ലോറിഡ്രൈവറും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry:  young man died after the poro­ta got stuck in his throat
You may also like this video

 

 

Exit mobile version