Site iconSite icon Janayugom Online

തിരുവനന്തപുരത്ത് പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു

പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. വക്കം അടിവാരം വരമ്പില്‍ വീട്ടില്‍ ജിഷ്ണു(29) ആണ് മരിച്ചത്. ഇന്നലെ മെഡിക്കല്‍ കോളജിലാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് കഠിനമായ പനിയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയല്‍ ചികിത്സ തേടിയിരുന്നു. പ്രാരംഭ പരിശോധനകള്‍ക്ക് ശേഷം ജിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധയേറ്റ വിവരം അറിഞ്ഞത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന ജിഷ്ണു ഇന്ന് രാവിലെയോടെ മരണിക്കുകയായിരുന്നു. സമീപവാസിയുടെ നായുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. ഇതിന് ജിഷ്ണു ചികിത്സയോ പ്രതിരോധ വാക്‌സിനോ എടുത്തിരുന്നില്ല. ഇങ്ങനെയാകാം പേവിഷ ബാധയേറ്റതെന്ന് ആശുപത്രി അതികൃതര്‍ പറഞ്ഞു. മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ അജിസ. മകള്‍ അല്‍ഫാന.

Eng­lish Sum­ma­ry: young man died of rabies
You may also like this video

Exit mobile version