Site icon Janayugom Online

കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമാകുന്ന പരുക്കുകള്‍ ശരീരത്തിലില്ല. ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം പോലുള്ള വകുപ്പുകള്‍ ഉടന്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് . എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടോയെന്നതില്‍ അന്വേഷണം തുടരും.

തിരുവല്ലത്തെ ജഡ്ജിക്കുന്ന് കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചതിന് പിടിയിലായ സുരേഷ് ഒരു രാത്രി മുഴുവന്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് കുഴഞ്ഞ് വീണ് മരിക്കുന്നത്. അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പ് നിലനിര്‍ത്തി അന്വേഷണം തുടരും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.

eng­lish sum­ma­ry; Young man dies of heart attack while in cus­tody; Post­mortem report

you may also like this video;

Exit mobile version