Site icon Janayugom Online

തിരുവന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; കാൽ അറുത്തെടുത്ത് റോഡിൽ വലിച്ചെറിഞ്ഞു

തിരുവന്തപുരം പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്.

12 ഓളം പേർ അടങ്ങിയ സംഘം മാണ് കാൽ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്ത് ഇട്ടു സംഘം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

eng­lish sum­ma­ry; Young man hacked to death in Thiruvananthapuram

you may also like this video;

Exit mobile version