അമിത മെബൈല്‍ ഉപയോഗം പിതാവ് തടഞ്ഞതിനെ തുടര്‍ന്ന് യുവാവായ മകനെ കാണ്‍മാനില്ലായെന്ന് പൊലീസില്‍ പരാതി നല്‍കി. വലിയതോവാള പാറയില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (21)നെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. അലുമിനിയം ഫെബ്രിക്കേഷന്‍ തൊഴിലാളിയായ മകന്‍ സ്വന്തമായി വാങ്ങിയ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് പിതാവ് വഴക്ക് പറഞ്ഞിരുന്നു. തിങ്കളാഴ്ച കാണാതായ മകനെ തേടി ബന്ധുവീടുകള്‍ അടക്കം പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
english summary:young man went missing after his father complained about excessive mobile use
You may also like this video