യുവ മോഡലിനെ ആത്മഹത്യ ചെയ്ത നിലയിൽ. ഇരുപത്തിമൂന്നുകാരിയായ അഞ്ജലി വെര്‍മോറയെയാണ് അത്വയിലെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ് അഞ്ജലി. അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
യുവ മോഡൽ അഞ്ജലി വർമോറയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മാനസിക സമ്മർദ്ദം മൂലമെന്ന് പൊലീസ്

