Site icon Janayugom Online

മുഖത്തേക്ക് പുകവിട്ടുവെന്നാരോപിച്ച് സംഘര്‍ഷം: മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ത്തല്ലി; മൂന്നുപേർ കസ്റ്റഡിയിൽ

manaveeyam veedhi

ഏറെ നാളുകളിലെ ശാന്തതയ്ക്കുശേഷം തിരുവനന്തപുപരത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും യുവാക്കള്‍ തമ്മില്‍ത്തല്ലി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു യുവാക്കള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആല്‍ത്തറ ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ മൂന്നുേപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ തമ്മിലടിക്കുകയായിരുന്നു. യുവാക്കൾ കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് പരസ്പരം മർദ്ദിച്ചു. പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് വീടും യുവാക്കൾ തമ്മിൽ സംഘര്‍ഷമുണ്ടായത്.

രാജ്യാന്തരചലച്ചിത്രമേളയുടെ ഭാഗമായി പരിപാടി നടക്കുന്നതിനാല്‍ മാനവീയം വീഥിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Young peo­ple fight each oth­er on Man­aveeyam Veed­hi; Three peo­ple are in custody

You may also like this video

Exit mobile version