പ്രശസ്ത റാപ് ഗായകൻ വേടനെ (ഹിരൺദാസ് മുരളി) തിരെ വീണ്ടും ലെെംഗിക പരാതികളുമായി യുവതികൾ രംഗത്ത്. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് വിവരം.മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഇന്ന് ഡിജിപിക്ക് കൈമാറുമെന്നും സൂചനയണ്ട്.
യുവതികൾ മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് വേടൻ ഒളിവിലാണ്. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

