Site iconSite icon Janayugom Online

കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍; പിടികൂടി പൊലീസിലിലേല്‍പ്പിച്ചത് ഹോസ്റ്റൽ ജീവനക്കാരും നാട്ടുകാരും ചേർന്ന്

കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കണ്ണൂർ നഗരത്തിലുള്ള ഹോസ്റ്റലിലാണ് രാത്രിയോടെ യുവാവ് അതിക്രമിച്ച് കയറിത്. ഹോസ്റ്റല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നതായാണ് വിവരം.

ഹോസ്റ്റലിലെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ചുകൊണ്ട് ഹോസ്റ്റലിന് അകത്ത് പ്രവേശിച്ച ഇയാളെ ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതിയെക്കുറിച്ച് വ്യക്തതയില്ല.

Exit mobile version