Site iconSite icon Janayugom Online

285 ഗ്രാം ​എം ഡി എം എയുമായി യുവാക്കള്‍ അറസ്റ്റില്‍

ല​ഹ​രി ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍നി​ന്ന് 285 ഗ്രാം ​എം ഡി എം ​എ പി​ടി​കൂ​ടി. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും തോ​ല്‍പ്പെ​ട്ടി എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് കാ​സ​ർകോ​ട് സ്വ​ദേ​ശി​ക​ളാ​യ കെ ​എം ജാ​ബി​ര്‍(33), മൂ​ല​ട​ക്കം മു​ഹ​മ്മ​ദ് കു​ഞ്ഞി(39) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെടുത്തത്. ഏ​ഴ് ഗ്രാ​മോ​ളം എം ഡി ​എം എ കടത്തിയ കേ​സി​ലെ പ്ര​തി​ക​ളാ​യിരുന്നു ഇവര്‍. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍ 01 സി.​വൈ 6215 എ​ന്ന കി​യ വാ​ഹ​ന​ത്തി​ല്‍ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രു പ്ര​തി​കൂ​ടി ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യും ഇ​യാ​ളെ​യും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അറിയിച്ചു.

Exit mobile version