പോത്തൻകോട് 38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വെമ്പായം മയിലാടുംമുക്കിൽ സ്വദേശിയായ ഷെജീഫ് (35) ആണ് അറസ്റ്റിലായത്. മംഗലപുരം, പോത്തൻകോട്, അയിരൂപ്പാറ എന്നിവിടങ്ങളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നവരെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ, പോത്തൻകോട് അയിരൂപ്പാറയിൽ വെച്ചാണ് ഷെജീഫിനെ പിടികൂടിയത്. ഇയാൾ ഈ പ്രദേശങ്ങളിലെ നിരോധിത സിന്തറ്റിക് ലഹരിമരുന്നിന്റെ ചില്ലറ വിൽപനക്കാരനാണെന്ന് എക്സൈസ് അറിയിച്ചു.
38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

