Site iconSite icon Janayugom Online

യുവകലാസാഹിതി യുഎഇ കലോത്സവം 2024; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UAEUAE

യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾ തല കലോത്സവം നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ വച്ച് നടക്കും. 2500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 

www.yuvakalasahithyuae.org എന്ന സൈറ്റിൽ സെപ്റ്റംബർ 30 ാം തീയതി വരെ കുട്ടികൾക്ക് അവർ പങ്കെടുക്കുന്ന ഇനങ്ങളിൽ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 

അബുദാബി-അലൈൻ, ദുബായ്,ഷാർജ, അജ്മാൻ — ഉമ്മൽ ഖ്വയ്ൻ , റാസൽഖൈമ — ഫുജൈറ, എന്നിങ്ങനെ അഞ്ചു മേഖലകൾ ആയിട്ടാണ് കുട്ടികൾ മത്സരിക്കുന്നത്. കേരളത്തിൽ നിന്നും നിഷ്പക്ഷരായ വിധികർത്താക്കളെ കൊണ്ടുവന്ന് ഏറ്റവും സുതാര്യമായ രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക എന്ന് കലോത്സവം സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക ചരിത്രത്തിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച കലാകാരന്മാരുടെ പേരിലാണ് വിവിധ സമ്മാനങ്ങൾ നൽകപ്പെടുന്നത്. നമ്മുടെ രാജ്യത്തിൻറെ മഹത്തായ സാംസ്കാരിക പൈതൃകം എല്ലാ അർത്ഥത്തിലും കുട്ടികളിലെത്തിക്കണം എന്നതാണ് യുവകലാസാഹിതി ലക്ഷ്യമാക്കുന്നത് എന്ന് യുവകലാസാഹിതി യുഎഇ പ്രസിഡൻറ് സുഭാഷ് ദാസും ജനറൽ സെക്രട്ടറി ബിജു ശങ്കറും അറിയിച്ചു.

Exit mobile version