പാലക്കാട് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് യുവാവ്. പ്രേമ നൈരാശ്യംത്തെക്കുറിച്ച് കളിയാക്കിയതിനെ തുടര്‍ന്നാണ് യുവാവ് ബന്ധുക്കളെ ആക്രമിച്ചത്. പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ആക്രമണം നടത്തിയത്.
യുവാവിന്റെ രണ്ട് സഹോദരന്മാരുടെ ഭാര്യമാരെയും സഹോദരിയേയുമാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍ ഗര്‍ഭിണികളായിരുന്നു. പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്.

