Site iconSite icon Janayugom Online

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ

വി​ല്‍പ​ന​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വ് സ​ഹി​തം യു​വാ​വി​നെ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. 3.9244 കി​ലോ​ഗ്രാം ക​ഞ്ചാ​വാണ് പിടിച്ചെടുത്തത്. ചെ​ത്ത​ല്ലൂ​ര്‍ ആ​ന​ക്കു​ഴി വീ​ട്ടി​ല്‍ പ്ര​കാ​ശ​നാ​ണ്(36) അറസ്റ്റിലായത്. ശ​നി​യാ​ഴ്ച രാ​ത്രി 8.50ഓ​ടെ തെ​ങ്ക​ര മെ​ഴു​കും​പാ​റ​യി​ലേ​ക്ക് പോ​കു​ന്ന ക​നാ​ല്‍ റോ​ഡി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊലീസ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പ്ര​കാ​ശ​ന്റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ല്‍നി​ന്നാ​ണ് ക​ഞ്ചാ​വ് കണ്ടെടുത്തത്. 

Exit mobile version