Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് വിവാദം; സുധാകരന്‍— രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ തോട്ടടയില്‍ എത്തികെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

പ്രതികളുടെ കൈവശമുളള ലാപ് ടോപ്പില്‍ നിന്നും ഫോണുകളില്‍ നിന്നും വ്യാജതിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പികള്‍ ഉള്‍പ്പെടെ ലഭിച്ചിരുന്നു. സംശയമുളള പലരും ഒളിവിലാണെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിനെ ചോദ്യം ചെയ്യുവാനും അന്വേഷണ സംഘം തീരുമാനിച്ച 

സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് പ്രധാന്യം ഏറുന്നു. ചോദ്യം ചെയ്യലിന് ശനിയാഴ്ച്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടു പൊലിസ് നോട്ടീസും നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐഡി കാര്‍ഡ് കേസ്അന്വേഷണം തന്നിലേക്ക് എത്തിക്കാന്‍ ഗൂഢാലോചന നടന്നതായി മാങ്കൂട്ടത്തില്‍ അഭിപ്രായപ്പെട്ടു 

Eng­lish Sumamry:
Youth Con­gress fake iden­ti­ty card con­tro­ver­sy; Sud­hakaran-Rahul dis­cus­sion in Mangkoot

You may also like this video:

Exit mobile version