Site iconSite icon Janayugom Online

ലഹരിക്കെതിരെയുള്ള പരിപാടിയില്‍ സജീവമായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് കഞ്ചാവുമായി പിടിയില്‍

ലഹരിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ സജീവമായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒന്നരകിലോ കഞ്ചാവുമായി പിടിയില്‍ കടയ്ക്കല്‍കുമ്മിൾ, മങ്കാട് സച്ചിൻ നിവാസിൽ സച്ചിൻ ( 31 ) അറസ്റ്റിലായത്. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് 1.451 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രിവന്റ്റ്റീവ് ഓഫീസർമാരായ സനിൽകുമാർ, ബിനേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ബിൻസാഗർ, ശ്രേയസ് ഉമേഷ്, നിഷാന്ത് ജെ ആർ സാബു, എന്നിവർ പങ്കെടുത്തു.

കുമ്മിളിലെ സജീവ യൂത്ത് കോൺഗ്രസ് നേതാവായ സച്ചിൻ കോൺഗ്രസ് കുമ്മിൾ മണ്ഡലം എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നിറയെ കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ലഹരിക്കെതിരെ കോൺഗ്രസ് നടത്തിയ പരിപാടികളുടെയും ചിത്രങ്ങളുണ്ട്. 

Exit mobile version