ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. സിനിമ ചിത്രീകരണത്തിനായി വഴി തടഞ്ഞു നിര്‍ത്തിയെന്ന് ആരോപിച്ചാണ് മാര്‍ച്ച്. പൊന്‍കുന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. അതേസമയം കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടുകയും ചെയ്തതായി പറയുന്നു. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി.
തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. വഴി തടഞ്ഞുള്ള ചിത്രീകരണം ഇനി സിനിമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചതാണ് സമരം അവസാനിപ്പിക്കാന്‍ കാരണമെന്ന് മാര്‍ച്ച് നടത്തിയവര്‍ പറയുന്നു. എന്നാല്‍ സിനിമയ്ക്ക് ചിത്രീകരണ അനുമതിയുണ്ടെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്. ഉന്നത നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പ്രവര്‍ത്തകരുടെ മാര്‍ച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച നടത്തരുതെന്ന് നേതാക്കള്‍ ആവിശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
ENGLISH SUMMARY:Youth Congress march to the set of Prithviraj movie kaduva
You may also like this video