പീഡനക്കേസിൽ അറസ്റ്റിലായി 18 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ സ്വീകരിക്കാന്‍ മാവേലിക്കര സബ് ജയിലിലെത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി രാജന്‍. അടൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനോടൊപ്പമാണ് റിനോ എത്തിയത്. എന്നാല്‍ മാധ്യമങ്ങളെ കണ്ടതോടെ തിരികെ മടങ്ങുകയായിരുന്നു. ഏറത്ത് പഞ്ചായത്തിലെ വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് റിനോ പി രാജൻ.
മൂന്നാം ബലാത്സംഗ കേസില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചിരുന്നു. രാഹുലിന്റെ ചെറിയച്ഛനാണ് ജാമ്യ ഉത്തരവുമായി ജയിലിലെത്തി നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

