28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 28, 2026
January 24, 2026
January 24, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

രാഹുൽ മാങ്കൂട്ടത്തിലിനെ സ്വീകരിക്കാൻ ജയിലിലെത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി; മാധ്യമങ്ങളെ കണ്ടതോടെ മടക്കം

Janayugom Webdesk
കൊല്ലം
January 28, 2026 6:13 pm

പീഡനക്കേസിൽ അറസ്റ്റിലായി 18 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ സ്വീകരിക്കാന്‍ മാവേലിക്കര സബ് ജയിലിലെത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി രാജന്‍. അടൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനോടൊപ്പമാണ് റിനോ എത്തിയത്. എന്നാല്‍ മാധ്യമങ്ങളെ കണ്ടതോടെ തിരികെ മടങ്ങുകയായിരുന്നു. ഏറത്ത് പഞ്ചായത്തിലെ വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് റിനോ പി രാജൻ.

മൂന്നാം ബലാത്സംഗ കേസില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചിരുന്നു. രാഹുലിന്റെ ചെറിയച്ഛനാണ് ജാമ്യ ഉത്തരവുമായി ജയിലിലെത്തി നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.