യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് കൂടുതല്‍ വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡന്റായതെന്ന ആരോപണം ശക്തമായിരിക്കെ , അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരിക്കുന്നു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതാവ് നൂബിൻ, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു ‚ചാർലി എന്നിവരെയാണ് പ്രതിചേർത്തത്.
കഴിഞ്ഞ ദിവസം ഇവരുടേതടക്കം രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടെ വീടുകളിൽ വ്യാപക പരിശോധന ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വിതരണം ചെയ്ത സംഭവത്തിൽ ഇവർക്ക് നിർണായകമായാ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്.
കാർഡ് കളക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ ഇവർ വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി.അതേസമയം രാഹുൽ മാങ്കുട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും രാഹുൽ സാവകാശം തേടിയിരുന്നു.

