പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നസീബ് സുലൈമാൻ ആണ് പിടിയിലായത്. 300ഗ്രാം കഞ്ചാവാണ് യുവാവിന്റെ പക്കല്‍ നിന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പരിശോനയിലാണ് ഇയാൾ പിടിയിലായത്. നസീബിന്റെ കുമ്പഴയിലെ വാടകവീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ടിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മുൻപും രണ്ട് തവണ കഞ്ചാവ് കേസിൽ ഇയാൾ പിടിയിലായിട്ടുണ്ട്. എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. ലഹരി മരുന്ന് കച്ചവടത്തിൽ നിരന്തരം ഏർപ്പെടുന്ന പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

