Site iconSite icon Janayugom Online

ചാവേറുകളായി വീണ്ടും യൂത്ത് കോണ്‍ഗ്രസുകാര്‍

നവകേരള സദസിനെതിരെയും സര്‍ക്കാരിനെതിരെയുമുള്ള വ്യാജപ്രചാരണങ്ങളൊന്നും ഫലം കാണാതെ പോയ നിരാശയില്‍ കോണ്‍ഗ്രസുകാര്‍ വീണ്ടും ചാവേറുകളായി രംഗത്ത്. കാട്ടാക്കടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുമുന്നില്‍ ചാടിവീണ് അപകടം സൃഷ്ടിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും തലസ്ഥാനത്തും മറ്റ് ജില്ലകളിലും സമരത്തിന്റെ പേരില്‍ വ്യാപകമായി അക്രമമുണ്ടാക്കിയിരുന്നു. ഇതിനുശേഷമാണ് ഇന്ന് നവകേരള ബസിന് മുന്നില്‍ ചാടി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടത്തിയത്. 

കടകളിൽ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോൺഗ്രസുകാര്‍ നവകേരള ബസ് എത്തിയപ്പോൾ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഉടന്‍ പൊലീസെത്തി ഇവരെ പിടിച്ചുമാറ്റി. കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. 

നവകേരള സദസിനെതിരെ ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരംഭിച്ച സംഘര്‍ഷം രൂക്ഷമായി. ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ഭാഗങ്ങളില്‍ മൂന്ന് വീടുകള്‍ അടിച്ചുതകര്‍ത്തു. ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. 

Eng­lish Sum­ma­ry: Youth Con­gress­men again as sui cide attackers

You may also like this video

YouTube video player
Exit mobile version