Site iconSite icon Janayugom Online

കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ചെറിയനാട് സ്വദേശി നിഖിൽ (28) ആണ് മരിച്ചത്. പുഴയിൽ ബണ്ട് സർവ്വേയ്ക്ക് എത്തിയ ജീവനക്കാരൻ ആയിരുന്നു നിഖിൽ. ഒറിജിൻ എന്ന കമ്പനിയിൽ കരാർ ജോലിയ്ക്കാരനായ നിഖില്‍ നാലാംഗ സംഘത്തോടൊപ്പമാണ് സർവ്വെയ്ക്കായി എത്തിയത്. പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയിൽ ആഴമുള്ള കുഴിയിൽ അകപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം

Exit mobile version