Site iconSite icon Janayugom Online

യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം 2024–2026

ഉത്സവകാലങ്ങളിലും അവധി കാലങ്ങളിലും ഗൾഫ് മേഖകളിൽ നിന്നും നാട്ടിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ കൂട്ടുന്ന നടപടി നിയന്ത്രിക്കുന്നതിനായി ഈ അവസരങ്ങളിൽ ചാർട്ടേഡ് വിമാനങ്ങൾ ഈ മേഖലയിൽ സർവീസ് നടത്താനുളള നടപടി ഇന്ത്യൻ വ്യോമയാന മന്ത്രാലയം കൈകൊള്ളണമെന്ന് ഖത്തർ യുവകലാസാഹിതിയുടെ വാർഷിക സമ്മേളനം ആവശ്യപെട്ടു.

നവംബർ 22 ന് ഐ.സി.സി.യിൽ വച്ച് നടന്ന സമ്മേളനം യുവകലാസാഹിതി കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉത്ഘാടനം ചെയ്തു. സമ്മേളന നടപടികൾ അജിത്കുമാർ, കെ.ഇ.ലാലു, ഷഹീർ ഷാനു എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. സമ്മേളനത്തെ അഭിവാദ്യങ്ങ അർപ്പിച്ചു കൊണ്ട് കോർഡിനേഷൻ അസി.സെക്രട്ടറി എം സിറാജും വിവിധ യൂണിറ്റുകളിൽ നിന്നും രഘുനാഥ്, സനൂപ്, ഹനീഫ, ഷഫീക് റഹീം എന്നിവരും സംസാരിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റായി ശ്രീ. ബഷീർ പട്ടാമ്പിയേയും, വൈസ് പ്രസിഡന്റൻമാരായി അനീഷ് തറയിൽ, ഷാൻ പേഴുംമൂടിനേയും, ജനറൽ സെക്രട്ടറി ആയി ശ്രീ ഷഹീർ ഷാനുവിനേയും, ജോയിൻ സെക്രട്ടറിമാരായി ബിനു ഇസ്മാഈൽ, ഷഫീക് റഹീമിനേയും, ട്രഷറർ ആയി ശ്രീ. രഘുനാഥിനേയും തെരഞ്ഞെടുത്തു.

Exit mobile version