Site icon Janayugom Online

സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനം സഹിക്കില്ല; സ്വര ഭാസ്‌കറിനെതിരെ വധഭീഷണി

ബോളിവുഡ് അഭിനേത്രി സ്വര ഭാസ്‌കറിനെതിരെ വധഭീഷണി. മുംബൈയിലെ വെര്‍സോവയിലുള്ള താരത്തിന്റെ വീട്ടിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഹിന്ദിയില്‍ എഴുതിയിരുന്ന കത്തില്‍, സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനം സഹിക്കില്ലെന്ന് എഴുതിയിരുന്നു. പിന്നാലെ താരം വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; youth of the coun­try will not tol­er­ate the insult to Savarkar; Death threats against Swara Bhaskar

You may also like this video;

Exit mobile version