കോട്ടയത്ത് നഗരമധ്യത്തിൽ ഗാന്ധി സ്ക്വയറിൽ യുവാവിന്റെ പരാക്രമം. വൈകീട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാൾ റോഡിൻ്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയും ചെയ്തു. പൊലീസെത്തി ഇയാളെ സ്ഥലത്തു നിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിൻ്റെ നടുവിൽ കിടക്കുകയും വാഹന ഡ്രൈവർമാരെ അസഭ്യം പറയുകയും ചെയ്തു. 4.30ഓടെ കൂടുതൽ പൊലീസെത്തി ഇയാളെ ഇവിടെ നിന്ന് നീക്കി.
കോട്ടയം നഗരമധ്യത്തിൽ യുവാവിന്റെ പരാക്രമം; റോഡിലിരുന്ന് വാഹനം തടയലും അസഭ്യം പറച്ചിലും

