Site iconSite icon Janayugom Online

മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍

കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക് — തഴവാമുക്ക് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയില്‍ വടിവാൾ കറക്കിയും വാള്‍ റോഡിലുരസി തീ പാറിച്ചും കത്തി വീശിയും നാട്ടുകാരെ ഭീക്ഷണിപ്പെടുത്തിയ യുവാക്കളെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് കട്ടച്ചിറ മുറിയില്‍ ചരിവ് പറമ്പില്‍ മുഹമ്മദ് നാഫില്‍(21), ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയില്‍ നിതിന്‍ (20)എന്നിവരാണ് അറസ്റ്റിലായത്. കുറത്തികാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ മോഹിത് പി കെ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ വി, എസ്ഐ രജീന്ദ്രദാസ്, അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Exit mobile version