Site icon Janayugom Online

റഷ്യന്‍ സര്‍ക്കാര്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യൂട്യൂബ്

റഷ്യന്‍ സര്‍ക്കാര്‍ ചാനലുകള്‍ക്ക് യൂട്യൂബ് ആഗോളതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉക്രെയ്ന്‍ അധിനിവേശത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയന്ത്രണം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് യുട്യൂബ് അറിയിച്ചു. റഷ്യന്‍ സ്റ്റേറ്റ് ഫണ്ടഡ് മീഡിയ ചാനലുകളായ ആര്‍ടി, സ്പുട്‌നിക് എന്നിവയുള്‍പ്പെടെയുള്ള ചാനലുകള്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്.

ആര്‍ടിയുടെ പ്രധാന യൂട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലേറെയും സ്പുട്‌നിക്കിന് ഏകദേശം 3.20 ലക്ഷത്തോളവും സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. നിയന്ത്രണ നടപടികള്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും യൂട്യൂബ് അറിയിച്ചു. നേരത്തെ റഷ്യന്‍ സര്‍ക്കാരിന്റെ യുട്യൂബ് ചാനലുകളില്‍ നിന്നുള്ള പരസ്യ ധനസമ്പാദനവും യുട്യൂബ് താത്കാലികമായി നിര്‍ത്തിയിരുന്നു.

Eng­lish sum­ma­ry; YouTube impos­es restric­tions on Russ­ian gov­ern­ment channels

You may also like this video;

Exit mobile version