Site icon Janayugom Online

എഐ വിഡിയോ തിരിച്ചറിയാന്‍ സംവിധാനവുമായി യൂട്യൂബ്

എഐ വിഡിയോകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി യൂട്യൂബ്. വിഡിയോ നിർമിക്കുന്നവർ അപ്​ലോഡ് ചെയ്യുമ്പോൾത്തന്നെ എഐയിൽ നിർമിച്ചതാണോ എന്ന് യുട്യൂബിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഈ വിവരം കാഴ്ചക്കാരെ അറിയിക്കുമെന്നും യുട്യൂബ് അറിയിച്ചു. ഇതിനായി യുട്യൂബ് ഒരു പുതിയ ടൂള്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കാഴ്ചക്കാരുമായുള്ള സുതാര്യത ശക്തിപ്പെടുത്തുന്നതിനും നിർമാക്കാതാക്കള്‍ക്കും പ്രേക്ഷകർക്കും ഇടയിൽ വിശ്വാസം വളർത്തുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നും യൂട്യൂബ് പങ്കുവച്ച ഒരു ബ്ലോഗില്‍ പറയുന്നു. 

ആദ്യം മൊബൈലിലായിരിക്കും ഈ വിവരങ്ങൾ പ്രത്യക്ഷമാകുക. പിന്നാട് ഡെസ്‌ക്‌ടോപ്പ്, ടിവി എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലേക്കും ഈ ലേബലുകൾ വ്യാപിപിക്കും. ബ്യൂട്ടി ഫിൽട്ടറുകൾ, ബ്ലർ പോലുള്ള പ്രത്യേക ഇഫക്റ്റുകൾ, ആനിമേഷൻ എന്നിവ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വിഡിയോകളിൽ ഈ ലേബൽ ബാധകമല്ല. യൂട്യൂബില്‍ വീഡിയോ നിർമിക്കുന്നവർക്ക് പുതിയ പ്രക്രിയയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം അനുവദിക്കുമെന്നും സ്ഥിരമായി വിവരങ്ങൾ വെളിപ്പെടുത്താതിരുന്നാല്‍ നിയമനടപടികൾ സ്വീകരിക്കുമെന്നും യുട്യൂബ് ബ്ലോഗിലൂടെ അറിയിച്ചു. 

Eng­lish Summary:YouTube with AI video recog­ni­tion system
You may also like this video

Exit mobile version