Site iconSite icon Janayugom Online

ലക്ഷങ്ങള്‍ ഫോളോവേഴ്സുള്ള യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍

machanmachan

ലക്ഷക്കണക്കിനാളുകള്‍ ഫോളോവേഴ്സായിട്ടുള്ള യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിലായി. പതിനാറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിലാണ് വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് താമസിക്കുന്നത്. രണ്ടരലക്ഷം ഫോളോവേഴ്സാണ് ഇയാള്‍ക്ക് യൂട്യൂബിലുള്ളത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Exit mobile version