ഇന്ത്യൻ സമ്പദ്ഘടനയിലേക്ക് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ 2020 ല്‍ സംഭാവന ചെയ്‌തത് 6,800 കോടി രൂപ. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റേതാണ് റിപ്പോര്‍ട്ട്.
6,83,900 തൊഴില്‍ദിനങ്ങള്‍ക്ക് തുല്യമായ വരുമാനമാണ് യുട്യൂബ് 2020 ല്‍ സമ്പദ്ഘടനയില്‍ ചേര്‍ത്തിട്ടുള്ളത്. ലോകവ്യാപകമായി പ്രേക്ഷകരെ കണ്ടെത്താന്‍ യുട്യൂബ് സഹായിക്കുന്നുണ്ട്.
യുട്യൂബ് അടുത്ത തലമുറയുടെ മാധ്യമത്തെയാണ് സൃഷ്ടിക്കുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ ഇതിന്റെ സ്വാധീനം വര്‍ധിക്കുമെന്നും യുട്യൂബിന്റെ റീജിയണല്‍ ഡയറക്ടറായ അജയ് വിദ്യാസാഗര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളുടെ എണ്ണം 40,000 ആണ്. 45 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും നേടിവരുന്നത്.
പത്തുലക്ഷത്തിലധികം രൂപ വരുമാനം ഉണ്ടാക്കുന്ന യുട്യൂബ് ചാനലുകളുടെ എണ്ണം വർഷം തോറും 60 ശതമാനം കണ്ട് വര്‍ധിക്കുന്നു. കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ 72 ശതമാനവും തങ്ങളുടെ മുഖ്യവരുമാനം യുട്യൂബില്‍ നിന്നാണെന്നും വ്യക്തമാക്കുന്നുണ്ട്.
english summary;YouTubers contributed Rs 6,800 crore to GDP
you may also like this video;