Site iconSite icon Janayugom Online

യുവകലാസാഹിതി ജില്ലാ സമ്മേളനം അമ്പലപ്പുഴയില്‍

സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യമായ യുവകലാസാഹിതിയുടെ ജില്ലാ സമ്മേളനം 29,30 തീയതികളിൽ അമ്പലപ്പുഴയിൽ നടക്കും. 29 ന് രാവിലെ 9ന് നാടൻപാട്ട് കലാമേളയോടുകൂടി സാംസ്ക്കാരിക പരിപാടികൾക്ക് തുടക്കമാകും. എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് കലാമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ജു സ്വാഗതം പറയും. ഇപ്റ്റ ജില്ലാ സെക്രട്ടറി സജീവ് കാട്ടൂർ അധ്യക്ഷത വഹിക്കും. നഗരസഭാ അംഗം ബി നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി ആര്‍ അശോകന്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റേഴ്സ് ആയിരിക്കും. ഉച്ചയ്ക്ക് 3ന് നടക്കുന്ന കവി സമ്മേളനം വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി ജില്ലാ ട്രഷറര്‍ ഡി ഹർഷകുമാർ മോഡറേറ്ററാകും. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്ക്കാരിക സായാഹ്നം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഇ കെ ജയൻ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ സി രാധാകൃഷ്ണൻ സ്വാഗതം പറയും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

സി പിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മുഖ്യാതിഥിയായിരിക്കും. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശൻ, ജില്ലാ സെക്രട്ടറി ആസിഫ് റഹിം എന്നിവർ സംസാരിക്കും. പി കെ സദാശിവൻപിള്ള, ആർ അനിൽകുമാർ, പി കെ ബൈജു, ആർ ശ്രീകുമാർ എന്നിവർ പങ്കെടുക്കും. സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ പ്രാവിണ്യം തെളിയിച്ച പി കെ മേദിനി, ഡോ. പി കെ ജനാര്‍ദ്ദനക്കുറുപ്പ്, സി രാധാകൃഷ്ണന്‍, ഡോ. കൈലാസ് തോട്ടപ്പള്ളി, തണ്ണീര്‍മുക്കം സദാശിവന്‍, പി ജ്യോതിസ്, പി എസ് ഹരിദാസ്, ചാരുംമൂട് പുരുഷോത്തമന്‍ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി വാമദേവ് നന്ദി പറയും. വൈകുന്നേരം 7.30 ന് നടക്കുന്ന ജോൺ എബ്രഹാം മെമ്മോറിയൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആലപ്പുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈൻ ഉദ്ഘാടനം ചെയ്യും. കേരളാ മാരിടൈം ബോർഡ് അംഗം വി സി മധു അധ്യക്ഷത വഹിക്കും. ഗീതാ പുഷ്ക്കരന്‍ സ്വാഗതം പറയും. അമല്‍ അശോക്, സി വാമദേവ് എന്നിവര്‍ പങ്കെടുക്കും.

30 ന് രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയര്‍ത്തും. സി ജയകുമാരി അനുശോചന പ്രമേയം അവതരിപ്പിക്കും. സ്വാഗതസംഘം കണ്‍വീനര്‍ എൻ ബി വിനോദ് കുമാർ സ്വാഗതം പറയും. ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്ക്കൽ അധ്യക്ഷത വഹിക്കും. വയലാര്‍ ശരത് ചന്ദ്രവര്‍മ, വി മോഹന്‍ദാസ്, ഇ കെ ജയന്‍, ചേര്‍ത്തല ജയന്‍, സി വി പൗലോസ് തുടങ്ങിവര്‍ സംസാരിക്കും. ജില്ലാ സെക്രട്ടറി ആസിഫ് റഹിം റിപ്പോര്‍ട്ട് അവതരിപ്പിക്കും. 12.30ന് ‘പാട്ടും പറച്ചിലും’ പി എസ് ഹരിദാസ് അവതരിപ്പിക്കും. 2.30 ന് ‘എഴുതപ്പെടാത്ത സാംസ്ക്കാരിക ചരിത്രം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. കാലടി സംസ്കൃത സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. അജയ്ശേഖർ വിഷയം അവതരിപ്പിക്കും. ഡോ. കൈലാസ് തോട്ടപ്പള്ളി മോഡറേറ്ററായിരിക്കും. മുൻ മന്ത്രി ജി സുധാകരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സുനില്‍ മാര്‍ക്കോസ് പങ്കെടുക്കും. 7.30ന് ഗസല്‍സന്ധ്യ.

Eng­lish Sum­ma­ry: Yuva Kalasahi­ti Dis­trict Con­fer­ence at Ambalapuzha

Exit mobile version