Site iconSite icon Janayugom Online

യുവകലാസാഹിതി ദുബായ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്തിൻ്റെ ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ നടന്ന ക്യാമ്പിൽ 120-ഓളം പേർ രക്തദാനം നിർവഹിച്ചു. ആരോഗ്യ മേഖലയിലടക്കം പ്രവാസി സമൂഹനന്മയ്ക്കുതകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, പ്രസിഡന്റ് സുഭാഷ് ദാസ്, സെക്രട്ടറി ബിജു ശങ്കർ എന്നിവർ പറഞ്ഞു.

ദുബായ് യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളുടെ പൂർണ്ണമായ സഹകരണത്തോടെ പ്രസിഡന്റ്‌ ജോൺ ബിനോ കാർലോസ്, സെക്രട്ടറി സർഗ്ഗ റോയ്, ട്രഷറർ അക്ഷയ സന്തോഷ്‌ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. രക്തദാനം നിർവഹിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദുബായ് യുവകലാ സാഹിതി തുടർച്ചയായ അഞ്ചാം വർഷമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.

Exit mobile version