Site icon Janayugom Online

യുവകലാസാഹിതി മണ്ഡലം സമ്മേളനം

യുവകലാ സാഹിതി ഭരണിക്കാവ് മണ്ഡലം സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഓച്ചിറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ആസിഫ് റഹിം മുഖ്യ പ്രഭാഷണം നടത്തി. വി പ്രശാന്തൻ, റഹിം കൊപ്പാറ, കെ സുകുമാരൻ, മഞ്ഞാടിത്തറ വിജയൻ, ജി സദാശിവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഓച്ചിറ സത്താർ (പ്രസിഡന്റ്), ജി സദാശിവൻ (സെക്രട്ടറി), ജി ആദർശ്, കൃഷ്ണകുമാരി, (വൈസ് പ്രസിഡന്റ്), അനൂപ് ചന്ദ്രൻ, സരസൻ (ജോയിന്റ് സെക്രട്ടറിമാര്‍) എസ് സെൻ ( ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Yuva Kalasahi­ti Man­dalam Conference

Exit mobile version