യുവകലാസാഹിതി ഷാർജയുടെ സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. 2025 സെപ്റ്റംബർ 14, ഞായറാഴ്ച ഷാർജ അൽ ആദാ അൽ ആലി സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ യു എ യിൽ നിന്നുള്ള 40ൽ പരം ടീമുകൾ പങ്കെടുത്തു.
സച്ചിൻ , അഫ്സൽ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും , ഷിഫിൻ , അഷ്‌റഫ്, ഷുവോ , നരേഷ് എന്നിവരുടെ ടീം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി , വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു .
ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിന്റ് സെക്രട്ടറി ജിബി ബേബി , യുവകലാസാഹിതി ഷാർജ യൂണിറ്റി സെക്രട്ടറി പത്മകുമാർ , പ്രസിഡൻറ് അഡ്വ.സ്മിനു സുരേന്ദ്രൻ , ട്രഷറർ രഞ്ജിത്ത് സൈമൺ, സ്പോർട്സ് കമ്മറ്റി കൺവീനർ ലിജോ പോൾ , സുബീഷ് സുകുമാരൻ ‚ജേക്കബ് ചാക്കോ , ജിനു , സുഹൈൽ , മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അഭിലാഷ് , ഷൈൻ , രഘുനാഥ് , മഹേഷ്, സന്ധ്യ ‚ബൈജു കടക്കൽ, സിബി ബൈജു ‚അമൃത് ‚രാജേഷ് , ഗണേഷ് കാനായി, അനിൽ കുമാർ , സെൻട്രൽ കമ്മറ്റി നേതാക്കളായ പ്രശാന്ത് ആലപ്പുഴ , സെക്രട്ടറി ബിജു ശങ്കർ , ജോയിന്റ് സെക്രട്ടറി സുബീർ ആരോൾ , വൈസ് പ്രസിഡന്റ് നമിത സുബീർ എന്നിവർ നേതൃത്വം നൽകി

