Site iconSite icon Janayugom Online

യുവകലാസാഹിതിയുടെ മധുരം ജീവാമൃതം 2022; ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിക്കും

ഷാർജ യുവകലാസാഹിതി സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2022 മധുരം ജീവാമൃതം ഉദ്ഘാടനം ചെയ്യുവാനായി ഷാർജയിൽ എത്തിയ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയെ യുവകലാസാഹിതി പ്രവർത്തകർ ഷാർജ വിമാനത്താവളത്തിൽ സ്വീകരിച്ചു. യുവകലാസാഹിതി യു എ ഇ കേന്ദ്ര കമ്മിറ്റി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, പ്രദീഷ് ചിതറ, വിൽസൺ തോമസ്, അനീഷ് നിലമേൽ, ഷാർജ യൂണിറ്റ് പ്രസിഡന്റ് ജിബി ബേബി, രഞ്ജിത്ത് സൈമൺ, ജേക്കബ് ചാക്കോ, നാസ്സർ പൊന്നാനി, അരുൺ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. 

ഇന്ന് വൈകുന്നേരം ആറു മണി മുതലാണ് ഷാർജ യുവകലാസാഹിതിയുടെ ഒൻപതാമത് യുവകലാസന്ധ്യയായ മധുരം ജീവാമൃതം അരങ്ങേറുക. സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം സത്യൻ മൊകേരി സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ അതിഥി ആയി പങ്കെടുക്കും. 

വനിതാകലാസാഹിതി ഷാർജയുടെ പ്രവർത്തകർ അവതരിപ്പിക്കുന്ന ജോൺസൺ ഗാനങ്ങളെ അവലംബിച്ചുള്ള നൃത്തശില്പം പി കെ മേദിനി ഗായക സംഘം അവതരിപ്പിക്കുന്ന സ്വാഗതഗാനം, തുടർന്ന് സിനിമ പിന്നണി ഗായകരായ കെ എസ്‌ സുധീപ് കുമാർ, ചിത്ര അരുൺ, Dr ഹിതേഷ് കൃഷ്ണ, സുമി അരവിന്ദ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാളത്തിന്റെ അനശ്വര സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ പാട്ടുകൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത സന്ധ്യ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

Eng­lish Summary:Yuva Kalasahi­ti’s Madu­ram Jee­vam­ritham 2022; Min­is­ter J Chinchu Rani inaugurate
You may also like this video

YouTube video player
Exit mobile version