Site icon Janayugom Online

യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ” യുവകലാസന്ധ്യ 2023 കല്പാന്തകാലത്തോളം ”

കല്പാന്ത കാലത്തോളം നിലനിൽക്കുന്ന മനോഹര ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച വിഖ്യാത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് ആദരം അർപ്പിച്ചു കൊണ്ട് “കല്പാന്ത കാലത്തോളം” എന്ന ശീർഷകത്തിൽ യുവകലാസാഹിതി ദുബായ് ഘടകം അണിയിച്ചൊരുക്കുന്ന ” യുവകലാസന്ധ്യ 2023 ജനുവരി 22ന് ദുബായ് അൽ നാസർ ലിഷർ ലാൻഡിൽ വെച്ച് നടത്തും. കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയും കേരള ഹൗസിങ്‌ ബോർഡ് ചെയർമാനുമായ പി പി സുനീർ “യുവകലാസന്ധ്യ 2023 ” ഉദ്‌ഘാടനം നിർവഹിക്കും.

വിദ്യാധരൻ മാസ്റ്റർക്കൊപ്പം കേരളത്തിലെയും പ്രവാസ ലോകത്തിലെയും പ്രശസ്ത ഗായികാഗായകന്മാർ പ്രസ്തുത കലാസായാഹ്നത്തിന്റെ ഭാഗമായി വേദിയിലെത്തും പ്രസിഡന്റ് നൗഷാദ് പുലാമന്തോളിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിന് കെ പി സലിം, വിൽസൻ തോമസ്, അനീഷ് നിലമേൽ, സുഭാഷ് ദാസ്, സർഗ റോയ്, എം കെ ഷാജഹാൻ തുടങ്ങിയവർ നേത്യത്വം നൽകി.

യൂണിറ്റ് സെക്രട്ടറി റോയ് നെല്ലിക്കോട് സ്വാഗതവും ട്രഷറർ അരുണ അഭിലാഷ് നന്ദിയും രേഖപ്പെടുത്തി. വിനോദൻ
കുന്നുമ്മൽ ചെയർമാനും അജി കണ്ണൂർ ജനറൽ കൺവീനറും അരുണ അഭിലാഷ് ട്രെഷറുമായി 51 അംഗ ” യുവകലാസന്ധ്യ 2023 ” സ്വാഗതസംഘവും കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Exit mobile version