Site icon Janayugom Online

പ്രധാനമന്ത്രിയ്ക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; പ്രതിഷേധവുമായി യുവമോര്‍ച്ച, തിരുവനന്തപുരത്ത് ഏറ്റുമുട്ടല്‍

2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച. തിരുവനന്തപുരം മാനവീയം വീഥിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയിരുന്നു. അടച്ചിട്ട മുറികളിലും ക്ലാസ് മുറികളിലും ഒക്കെയായിരുന്നു പ്രദർശനം. തിരുവനന്തപുരത്ത് വൈകുന്നേരം പൊതുപരിപാടിയായി മാനവീയം വീഥിയിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു. പ്രദർശനം ആരംഭിച്ചപ്പോൾ തന്നെ യുവമോർച്ച പ്രവർത്തകർ പ്രകടനമായി എത്തുകയായിരുന്നു. ഇത് പൊലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ ഡോക്യുമെന്ററി കണ്ടുകൊണ്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ യുവമോർച്ച പ്രകടനത്തിന് നേരെ പാഞ്ഞടുക്കുകയും, തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. അതേസമയം ഡോക്യുമെന്ററിയുടെ പ്രദർശനം യൂത്ത് കോൺഗ്രസ് പുനരാരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: yuva mor­cha protest against bbc documentary
You may also like this video

Exit mobile version