Site icon Janayugom Online

യുവകലാസാഹിതി സാംസ്ക്കാരിക ചരിത്ര സംഗമം സംഘടിപ്പിച്ചു

യുവകലാസാഹിതി എലത്തൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കാക്കൂർ വ്യാപാര ഭവനിൽ സാംസ്ക്കാരിക ചരിത്ര സംഗമം സംഘടിപ്പിച്ചു.
യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ലസ്ലി ഡി ഹാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് മിനിയേച്ചർ നിർമ്മാണ രംഗത്ത് ശ്രദ്ധേയനായ പറമ്പിൽ സി ലെനീഷിനെ പൊന്നാടയും ഫലകവും നൽകി അനുമോദിച്ചു. വനിതാ കലാസാഹിതി ജില്ലാ കമ്മറ്റി അംഗം സുമതി ഹരിഹർ മഴവില്ല് കൂട്ടുകാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടി ഹസ്സൻ, ഷൈജു പറമ്പിൽ, ഭരതൻ സമത, ജയശങ്കർ കിളിയം കണ്ടി, ഹരീഷ് കരുവട്ടൂർ, അബിത പുന്നക്കോട്ട്, സുമതി ഹരിഹർ, ദേവമിത്ര എന്നിവർ സംസാരിച്ചു. കോഴിക്കോടൻ കളിത്തട്ട് നാടകവും പാട്ടരങ്ങ് കോഴിക്കോട് നാടൻ പാട്ടുകളും അവതരിപ്പിച്ചു. ചടങ്ങിൽ ചേളന്നൂർ പ്രേമൻ സ്വാഗതവും എം ടി ബിജു നടുക്കണ്ടിയിൽ നന്ദിയും പറഞ്ഞു.

Exit mobile version