Site icon Janayugom Online

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാന വ്യാപകമാക്കണം: യുവകലാസാഹിതി

തുല്യതയുടെ പാഠം പകര്‍ന്ന്, വസ്ത്രധാരണത്തിലെ വിവേചനം അകറ്റി, ലിംഗനീതി ഉറപ്പാക്കി ബാലുശ്ശേരി ജിജി എച്ച് എസ് സ്കൂളില്‍ നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാന വ്യാപകമാക്കണമെന്ന് യുവകലാസാഹിതി ബാലുശ്ശേരി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ യുവകലാസാഹിതി ജില്ലാ ജോ. സെക്രട്ടറിയും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ പ്രേമൻ ചേളന്നൂർ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൃഥ്വിരാജ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. മജീദ് ശിവപുരം സ്വാഗതം പറഞ്ഞു. ബാലുശ്ശരി ബ്ലോക്ക് വൈസ്. പ്രസിഡന്റ് ടി എം ശശി മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എൻ കെ ദാമോദരൻ, കെ വി സത്യൻ, വി കബീർ, സതീശൻ പുതിയോട്ടിൽ, എം കെ സമീർ, എൻ മുരളീധരൻ, ബാബു ആനവാതിൽ, പി ബീരാൻകോയ, കെ കെ ജയേഷ് എന്നിവർ സംസാരിച്ചു. കവി രാമചന്ദ്രൻ തൃക്കുറ്റിശ്ശേരിയുടെ നിര്യാണത്തിൽ കൺവൻഷൻ അനുശോചനം രേഖപ്പെടത്തി.
യുവകലാസാഹിതി ബാലുശ്ശേരി മണ്ഡലം സെക്രട്ടറിയായി മജീദ് ശിവപുരവും പ്രസിഡന്റായി പൃഥ്വിരാജ് മൊടക്കല്ലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ എൻ മുരളീധരൻ (ട്രഷറർ), സതീശൻ പുതിയോട്ടിൽ, ബാബു ആനവാതിൽ (ജോ. സെക്രട്ടറി), പി ബീരാൻകോയ, ജെസ്സി സുബാബു (വൈ. പ്രസിഡന്റ്). കെ റെയിൽ പദ്ധതിയുമായി മബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്രവും ശാസ്ത്രീയവുമായ പഠനം അനിവാര്യമാണെന്നും കണ്‍വെന്‍ഷന്‍ വ്യക്തമാക്കി.

Exit mobile version