Site iconSite icon Janayugom Online

യുവകലാസാഹിതി 75-ാം റിപ്ലബ്ലിക് ദിനം ആഘോഷിച്ചു

യുവകലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75-ാം റിപ്ലബ്ലിക് ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സ്മരണയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനക്യാമ്പും അവയവദാന സമ്മതി പത്ര സമർപ്പണവും സംഘടിപ്പിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ്  പ്രദീപ് നെമ്മാറ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അൽ അമിൻ ഒപ്റ്റിക്കൽസ്, അൽ അഹലിയ ക്ലിനിക് എന്നിവരുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്രപരിശോധന, ദന്തൽ ചെക്ക് അപ്പ്, ജനറൽ ഹെൽത്ത് സ്ക്രീനിംഗ് എന്നിവയും സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്തു.

റിപ്പബ്ലിക്ക് ദിനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടന്ന ചടങ്ങിന് ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജിജോൺ, ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മറ്റി അംഗങ്ങളായ താലിബ്, പ്രഭാകരൻ പയ്യന്നൂർ, വിവിധ സംഘടന നേതാക്കളായ ഇപി ജോൺസൺ, മുജീബ് റഹമാൻ, പി ആര്‍ പ്രകാശ്, താഹിർ അലി , യുവകലാസാഹിതി നേതാക്കളായ ബിജുശങ്കർ, സുഭാഷ് ദാസ്, പത്മകൂമാർ, നമിത സുബീർ, സിബി ബൈജു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും സ്മിനു സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Eng­lish Sum­ma­ry: yuvakala sahithi cel­e­brat­ed 75th Repub­lic Day
You may also like this video

Exit mobile version