Site iconSite icon Janayugom Online

യുവകലാസംഗമം — 2022 ഷാര്‍ജയില്‍ നടന്നു

navayugomnavayugom

യുവകലാസാഹിതി യു.എ.ഇ ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവകലാസംഗമം-2022 ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രി ബിനോയ് വിശ്വം എം.പി നിർവഹിച്ചു. പരിപാടിയിൽവെച്ച് കൈരളി ടി വി NRI അവാർഡ് ജേതാവും, യുവകലാസാഹിതി ഷാർജ യൂണിറ്റ് രക്ഷാധികാരിയുമായ വി.പി ശ്രീകുമാറിനെ ആദരിച്ചു. തുടർന്ന് യുവകലാസാഹിതി അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങളും, ഗാനങ്ങളും അരങ്ങേറി.

ചടങ്ങിൽ ആശംസകൾ അർപ്പിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികൾ അഡ്വ. വൈ.എ റഹീം, ടി.എ നസീർ, ശ്രീനാഥ് കാടഞ്ചേരി, എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഹരികുമാർ, NTV ചെയർമാൻ മാത്തുകുട്ടി, ശ്രീപ്രകാശ്, യുവകലാസാഹിതി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, വിത്സൺ തോമസ്, പ്രദീഷ് ചിതറ, സ്മിത ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു. ജിബി ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുബീർ സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.

 

Eng­lish Sum­ma­ry: Yuvakalasahithi ‑2022 meet­ing held at Sharjah

You may like this video also

Exit mobile version