റഷ്യ‑ഉക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിയ്ക്കുക, ലോകസമാധാനം നിലനിർത്തുക എന്ന സന്ദേശവുമായി യുവകലാസാഹിതി അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റി യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി. പൂച്ചാക്കലിൽ നടന്ന യുദ്ധവിരുദ്ധ സംഗമം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമൻ ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് പ്രദീപ്കൂടയ്ക്കൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് മേഴ്സിബെന്നി അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ദിനിൽ രഘുവരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിഅംഗം ഗീതാ തുറവൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി പൂച്ചാക്കൽ ലാലൻ, ബീന അശോകൻ, ഷാജി കെ കുന്നത്ത്, സഹിറുദ്ദീൻ, റഹിം പൂനശ്ശേരി എന്നിവർ സംസാരിച്ചു.